10 വ​യ​സ്സു​കാ​ര​ൻ അ​യ്ഡ​ൻ മാ​മ്മ​ൻ ഷി​ജി ര​ചി​ച്ച ‘ദി ​എ​മെ​റാ​ൾ​ഡ്​ ഹോ​ളോ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങ്

അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ദു​ബൈ: 10 വ​യ​സ്സു​കാ​ര​ൻ അ​യ്ഡ​ൻ മാ​മ്മ​ൻ ഷി​ജി ര​ചി​ച്ച ‘ദി ​എ​മെ​റാ​ൾ​ഡ്​ ഹോ​ളോ’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. അ​ൽ വ​ർ​ഖ​യി​ലെ ദു​ബൈ ​ജെം​സ്​ അ​വ​ർ ഓ​ൺ ഇം​ഗ്ലീ​ഷ്​ ഹൈ​സ്​​കൂ​ൾ ബോ​യ്​​സ്​ സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ഞ്ജ​ലി മൂ​ർ​ത്തി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്രൈ​മ​റി ഹെ​ഡ് പ്രി​യ ശി​വ​കു​മാ​ർ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ ഒ​രു പു​സ്ത​കം ര​ചി​ച്ച അ​യ്ഡ​നെ സ്കൂ​ൾ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ച്ചു. പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പേ​ജ് ഡി​സൈ​ൻ ചെ​യ്ത ദു​ബൈ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യും അ​യ്ഡ​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ അ​യ​ന മ​റി​യം ഷി​ജി​യെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Fifth grader's book published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.