?????????????????? ?????????? ??? ?????????? ????? ?????????? ???? ??? ????? ?????? ????? ????????? ???????????? ????? ??????????

ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബാള്‍ അബൂദബിയില്‍

അബൂദബി: ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബാള്‍ 2017 ഡിസംബര്‍ ആറ് മുതല്‍ അബൂദബിയില്‍ നടക്കും. അല്‍ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം. ഡിസംബര്‍ 16ന് നടക്കുന്ന ഫൈനല്‍ സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കും. ഫിസ്ചര്‍ നറുക്കെടുപ്പ് 2017 ഒക്ടോബറില്‍ സൂറിച്ചിലായിരിക്കും.
കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് ഫിഫ ഉന്നത സംഘാടക സമിതി ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്്. അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ഫിഫ ഉന്നത സംഘാടക കമ്മിറ്റിയംഗവുമായ ആരിഫ് ഹമദ് ആല്‍ അവാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബൂദബിയിലെ കായിക മേഖലയുടെ വികസനത്തില്‍ ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബാള്‍ സംഘാടനം വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - fifa club football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.