ദുബൈ: പ്രവാസികളുൾപ്പെടെ റീട്ടെയ്ൽ ഇടപാടുകാർക്ക് വിദേശകറൻസികളിൽ അനായാസം ഇടപാടുനടത്താനുള്ള പുതിയ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. 'ഗിഫ്റ്റ് സിറ്റി' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗുജറാത്ത് ഇൻറർനാഷനൽ ഫിനാൻസ് ടെക് സിറ്റിയിലെ ഫെഡറൽ ബാങ്കിെൻറ ശാഖയിലൂടെയാണ് സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇൻറർനാഷനൽ ഫിനാൻഷ്യൽ സർവിസസ് സെൻറർസ് അതോറിറ്റി (ഐ.എഫ്.എസ്.സി.എ) അടുത്തിടെ നടപ്പാക്കിയ മാറ്റങ്ങളെ തുടർന്ന് വിദേശ കറൻസിയിലെ വായ്പ, കറൻറ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോൾ റീട്ടെയിൽ ഇടപാടുകാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബാങ്കിെൻറ ഗിഫ്റ്റ് സിറ്റി ശാഖയിൽ നിലവിൽ ലഭ്യമായ ട്രേഡ് ഫിനാൻസ്, കോർപറേറ്റ് ലോൺ, ട്രഷറി ഉൽപന്നങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമെയാണ് റീട്ടെയിൽ ഇടപാടുകാർക്കുവേണ്ടി പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
ഒരു വർഷത്തിനുതാഴെ കാലാവധിയുള്ള സ്ഥിരനിക്ഷേപം, വിദേശ കറൻസിയിൽ വ്യക്തിഗത വായ്പകൾ തുടങ്ങി ഡി.ഐ.എഫ്.സി ദുബൈ, സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ ഇടങ്ങളിലെ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള ഓഫ്ഷോർ ബാങ്കിങ് സൗകര്യങ്ങൾ ഫെഡറൽ ബാങ്ക് ശാഖയിലും ലഭ്യമായിരിക്കുകയാണ്. ഗിഫ്റ്റ് സിറ്റിയിൽ തുടക്കംമുതൽതന്നെ അംഗമായ ബാങ്കെന്ന നിലയിൽ കോർപറേറ്റ് ഇടപാടുകാർക്കായുള്ള നിരവധി പദ്ധതികൾ ഫെഡറൽ ബാങ്ക് നടപ്പാക്കിയിട്ടുണ്ടെന്ന് പുതിയ സൗകര്യങ്ങൾ പരിചയപ്പെടുത്തി ഓൺലൈനിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ അശുതോഷ് ഖജൂരിയ പ്രസ്താവിച്ചു. വിദേശ കറൻസിയിലെ സ്ഥിരനിക്ഷേപത്തിെൻറ കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിലും പുതിയ സംവിധാനത്തിനു കീഴിൽ പലിശ ലഭിക്കും. കൂടാതെ, കറൻറ് അക്കൗണ്ട്, വിദേശ കറൻസിയിൽ വായ്പ എന്നുതുടങ്ങി മറ്റു ബാങ്ക് ശാഖകളിൽ നിലവിൽ ലഭ്യമല്ലാത്ത അനേകം സൗകര്യങ്ങൾ റീട്ടെയിൽ ഇടപാടുകാർക്കു പ്രാപ്യമാവുന്നു എന്നത് പ്രവാസി ഇടപാടുകാർക്ക് നേട്ടം തന്നെയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വെബിനാറിൽ യു.എ.ഇയിലെ സ്റ്റീഫൻസൺ ഹാർവുഡിൽ കൗൺസൽ ആയ സുനിത സിങ് ദലാൽ, ഇക്വിറസ് വെൽത്ത് സി.ഇ.ഒ അങ്കുർ മഹേശ്വരി എന്നിവർ വെൽത്ത് മാനേജ്മെൻറിനെക്കുറിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.