മദീന മാർക്കറ്റ് പ്രീമിയർ ലീഗ് സീസൺ 4 ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എഫ്.സി ദവ്വാർ ദുബൈ
ദുബൈ: അജ്മാനിലെ എമിറേറ്റ്സ് സിറ്റി ഒ.എൽ.ഇ. എഫ്.സി ഗ്രൗണ്ടിൽ നടന്ന മദീന മാർക്കറ്റ് പ്രീമിയർ ലീഗ് സീസൺ -4 ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ സോക്കർ എഫ്.സി അലിമൂസയെ എതിരില്ലാതെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി എഫ്.സി. ദവ്വാർ ദുബൈ ജേതാക്കളായി.
ഫൈനൽ ദിവസമായ ഇന്നലെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി റീട്ടെയിൽ ബിസിനസ് രംഗത്തെ പ്രമുഖരായ ബോബി ചെമ്മണ്ണൂർ, ഷമ്മാസ് തലാൽ, കെ.എം.സി.സി ഭാരവാഹി ഉമ്മർ കൊമ്പൻ എന്നിവരും സംബന്ധിച്ചു.രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ജൂൺ 13ന് തുടങ്ങിയ മത്സരങ്ങൾ ജൂൺ 21 വരെ നീണ്ടു.
മദീന മാർക്കറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മൂസ ഹാജി. സി.എച്ച് ഗ്രൂപ് ഡയറക്ടർമാരായ ഹാരിസ് സി.എച്ച്, അനീസ് സി.എച്ച്, റഫാൻ സി.എച്ച്, സീനിയർ മാനേജർ മാരായ സലിം പി.സി, ശംഷാദ് കെ.പി ജാഫർ കുനിയിൽ, മെഹമൂദ് ടി, യൂസുഫ്, ഹംസ കൊമ്പൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.