റാസല്‍ഖൈമ: റാക് വാദി ശാഹിലെ മഴ വെള്ളക്കുഴിയില്‍ മുങ്ങി 13 വയസ്സുകാരനും 39 വയസ്സുള്ള പിതാവും മരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് റാക് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മഴവെള്ളം നിറഞ്ഞ കുഴിയില്‍ മകന് മുങ്ങിത്താഴുന്നത് കണ്ട പിതാവ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മറൈന്‍ റസ്ക്യൂ ഉദ്യോഗസ്ഥര്‍ റബര്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചത് യു.എ.ഇ സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.