ര​ണ്ടു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സ​ത്തി​നു​ ശേ​ഷം നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ഇ.​ആ​ർ. അ​ലി മാ​സ്റ്റ​ർ​ക്ക് ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

യാത്രയയപ്പ് നൽകി

ദുബൈ: രണ്ട് പതിറ്റാണ്ടത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദുബൈ കെ.എം.സി.സി നേതാവും മലപ്പുറം ജില്ല വൈസ് പ്രസിഡന്‍റുമായിരുന്ന ഇ.ആർ. അലി മാസ്റ്റർക്ക് ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി യാത്രയയപ്പ് നൽകി. ജില്ല പ്രസിഡൻറ് ചെമ്മുക്കൻ യാഹു മോൻ ഹാജി അധ്യക്ഷതവഹിച്ചു.

സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ആർ. ശുക്കൂർ ഉദ്ഘാടനം ചെയ്തു. കരീം കാലടി, ഒ.ടി. സലാം, ഷമീം ചെറിയമുണ്ടം, സക്കീർ പാലത്തിങ്ങൽ, നൗഫൽ വേങ്ങര, ജൗഹർ മുറയൂർ, അമീൻ കരുവാരക്കുണ്ട്, സൈനുദ്ദീൻ പൊന്നാനി, സലാം പരി, കെ.പി.പി. തങ്ങൾ, ജമാൽ മഞ്ചേരി, ഹംസ ഹാജി മാട്ടുമ്മൽ, അഷ്റഫ് തൊട്ടോളി എന്നിവർ സംസാരിച്ചു.

അലി മാസ്റ്റർക്കുള്ള സ്നേഹോപഹാരം ജില്ല പ്രസിഡന്‍റ് യാഹു മോൻ ഹാജി കൈമാറി. ഹ്രസ്വ സന്ദർശനാർഥം ദുബൈയിലെത്തിയ ഊട്ടി കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫക്ക് ഉപഹാരം നൽകി. ആക്ടിങ് സെക്രട്ടറി ശിഹാബ് ഇരുവേറ്റി സ്വാഗതവും ട്രഷറർ സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.