ആർ.ജെ സിന്ധുവിന്​ മാധ്യമമേഖലയിലെ സുഹൃത്തുക്കൾ നൽകിയ യാത്രയയപ്പ്

ആർ.ജെ സിന്ധുവിന് യാത്രയയപ്പ് നൽകി

ദുബൈ: ആസ്​ട്രേലിയയിലേക്ക് പോകുന്ന മാധ്യമപ്രവർത്തകയും ഗിന്നസ്​ റെക്കോഡ്​ ജേതാവുമായ ആർ.ജെ സിന്ധുവിന്​ മാധ്യമമേഖലയിലെ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. പതിറ്റാണ്ടായി യു.എ.ഇയിലെ സജീവ സാന്നിധ്യമായിരുന്ന സിന്ധു കുടുംബസമേതമാണ്​ ആസ്​ട്രേലിയയിലേക്ക്​ പോകുന്നത്​.അഡ്വർടൈസിങ്​ കമ്പനിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിന്ധു കൈരളി ടി.വി, ജീവൻ ടി.വി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചശേഷം 2003ൽ റേഡിയോ ഏഷ്യയിലൂടെയാണ് റേഡിയോ രംഗത്തെത്തുന്നത്. പിന്നീട് ഹിറ്റ്‌ എഫ്.എമ്മിലേക്ക് മാറിയ സിന്ധു 14 വർഷം ഇവ​ിടെ ജോലിചെയ്​തു.

സിന്ധുവും മിഥുൻ രമേശും ചേർന്ന്​ തുടർച്ചയായി 84 മണിക്കൂർ ​േ​പ്രാഗ്രാം അവതരിപ്പിച്ച്​ ഏറ്റവും ദൈർഘ്യമേറിയ റേഡിയോഷോക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കി. പിന്നീട്​ വീണ്ടും റേഡിയോ ഏഷ്യയിലേക്ക്​ മാറി.ചടങ്ങിൽ സീനിയർ ബിസിനസ്‌ എഡിറ്റർ ഭാസ്കർ രാജ്, ഗൾഫ് ന്യൂസ്‌ റിപ്പോർട്ടർ സജില ശശീന്ദ്രൻ, ജയ്‌ഹിന്ദ്‌ ടി.വി മിഡിലീസ്​റ്റ്​ മേധാവി എൽവിസ് ചുമ്മാർ, ഡി 3 യാട്ട് കമ്പനി സി.ഇ.ഒ ഷമീർ അലി, ആഡ് ആൻഡ് എം അഡ്വർടൈസിങ്‌ എം.ഡി റഷീദ്‌ മട്ടന്നൂർ, മാധ്യമപ്രവർത്തകരായ രമേഷ് പയ്യന്നൂർ, അനൂപ് കീച്ചേരി, ആർ.ജെ ഡയോൺ, ആർ.ജെ അലീസ, ആർ.ജെ അക്ഷയ്, ആർ.ജെ അഞ്ജന, ജോഷ്വാ സെബാസ്​റ്റ്യൻ, സിന്ധുവി​െൻറ ഭർത്താവ് ബിജു ഇട്ടിര തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - farewell to RJ sindhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.