ഷാർജ: 24 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന ഇൻകാസ് ഷാർജ കൊല്ലം ജില്ല ജന. സെക്രട്ടറി വർഗീസ് ലൂക്കോസിന് ഇൻകാസ് യാത്രയയപ്പ് നൽകി. ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടന്ന ചടങ്ങ് ഇൻകാസ് ഷാർജ വർക്കിങ് പ്രസിഡന്റ് ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ ട്രഷററും ഐ.എ.എസ് വൈസ് പ്രസിഡന്റുമായ മാത്യുജോൺ, വർഗീസ് ലൂക്കോസിന് മെമന്റോ നൽകി ആദരിച്ചു.
പ്രസിഡന്റ് മണ്ണൂരേത്ത് രഘുകുമാർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വർഗീസ് ലൂക്കോസ് സ്വാഗതവും ട്രഷറർ അജിത് യൂസഫ് നന്ദിയും രേഖപ്പെടുത്തി. കരീം കരുനാഗപ്പള്ളി, ഷാജിലാൽ, യേശുദാസ്, ബിജു തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് ജന. സെക്രട്ടറിയായി ബിജു തങ്കച്ചനെ തിരഞ്ഞെടുത്തു.
ഇൻകാസ് കൊല്ലം ജില്ല കുടുംബസംഗമം നടത്തുന്നതിനുവേണ്ടി ഷാജിലാൽ കൺവീനറും സീനോ ജോൺ, വിജയകുമാർ എന്നിവർ ജോ. കൺവീനർമാരുമായി സംഘാടക സമിതിയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.