ആലസംപാട്ടിൽ കുടുംബസംഗമത്തിൽ ഒരുമിച്ച് കൂടിയവർ
അൽഐൻ: മലപ്പുറം ജില്ലയിലെ മാറാക്കര അച്ചിപ്പുറയിലെ ആലസംപാട്ടിൽ തറവാട്ടിലെ കണ്ണൻകുഴിയിലെ അംഗങ്ങൾ ഒത്തുചേർന്ന് ആലസംപാട്ടിൽ കുടുംബസംഗമം നടത്തി. കുഞ്ഞിമുഹമ്മദ് അൻസാരി പാറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. മനുഷ്യ ബന്ധങ്ങൾ യാന്ത്രികമാകുന്ന ഇക്കാലത്ത് ഇമ്പമുള്ള കൂടിച്ചേരലുകൾക്കുള്ള വേദികളാണ് കുടുംബ സംഗമങ്ങളെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജാഫർ മാറാക്കര, ഡോ. മുനീർ അൻസാരി, സുബൈർ ഹുദവി, അലി പാറയിൽ, എ.പി. മുബഷിർ എന്നിവർ സംസാരിച്ചു. എ.പി. മുഹമ്മദ് അലി, എ.പി. അഷ്റഫ്, എ.പി. ജാബിർ, ടി. ജാബിർ, എ.പി. ജസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.