വ്യാ​ജ ടെ​ലി​കോം നെ​റ്റ്​​വ​ർ​ക്​: ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

ദുബൈ: വ്യാ​ജ ടെ​ലി​കോം നെ​റ്റ്​​വ​ർ​ക് സം​ബ​ന്ധി​ച്ച്​ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​ ന​ൽ​കി അ​ധി​കൃ​ത​ർ. മൂ​ന്ന്​ ചൈ​നീ​സ്​ പൗ​ര​ന്മാ​രെ അ​റ​സ്റ്റ്​ ചെ​യ്ത്​ ജ​യി​ലി​ല​ട​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ്ര​മു​ഖ ടെ​ലി​കോം നെ​റ്റ്​ വ​ർ​ക്കു​ക​ൾ ജാ​മാ​ക്കി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച്​ ഇ​വ​രു​ടെ നെ​റ്റ്​​വ​ർ​ക്കി​ലേ​ക്ക്​ മാ​റ്റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.

ടെ​ക്സ്റ്റ്​ മെ​സേ​ജ്​ ആ​യി ഫോ​ണി​ലേ​ക്ക്​ ലി​ങ്ക്​ അ​യ​ച്ച്​ ക്ലി​ക്ക്​ ചെ​യ്യു​ന്ന​വ​രു​ടെ ഫോ​ണി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ഉ​പ​ക​ര​ണം ഇ​വ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​ത്​ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന​ക​ത്തു​നി​ന്നാ​യി​രു​ന്നു. ദു​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ ത​ട്ടി​പ്പു​കാ​ർ ടെ​ലി​ഗ്രാം ആ​പ്പി​ലൂ​ടെ റി​ക്രൂ​ട്ട്​ ചെ​യ്ത​താ​യി​രു​ന്നു. ഒ​രാ​ളെ കാ​റി​ന്‍റെ ഡ്രൈ​വ​റാ​യും മ​റ്റെ​യാ​ളെ ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യാ​ണ്​ നി​യ​മി​ച്ച​ത്. ഹാ​ക്കി​ങ്​ ഉ​പ​ക​ര​ണം രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ​തി​നാ​ണ്​ മൂ​ന്നാ​മ​ത്തെ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്​.

മൂ​ന്നു​പേ​ർ​ക്കും ആ​റു​മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷാ​കാ​ലം ക​ഴി​ഞ്ഞാ​ൽ മൂ​ന്നു​പേ​രെ​യും നാ​ടു​ക​ട​ത്തും. ബാ​ങ്കി​ൽ​നി​ന്നും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്നും എ​ന്ന രീ​തി​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. അം​ഗീ​കൃ​ത ടെ​ലി​കോം ക​മ്പ​നി​​ക​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ ഇ​ത്ത​ര​ത്തി​ൽ സ​ന്ദേ​ശം അ​യ​ച്ചി​ട്ടി​ല്ലെ​ന്ന​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ ഹാ​ക്കി​ങ്​ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ജ​ന്മാ​രു​ടെ ലി​ങ്കി​ൽ നാം ​ക്ലി​ക്ക്​ ചെ​യ്താ​ൽ ഫോ​ണി​ൽ അ​വ​ർ​ക്ക്​ നി​യ​ന്ത്ര​ണം സ്ഥാ​പി​ക്കാ​ൻ ക​ഴി​യും. പി​ന്നീ​ട്​ ഫോ​ണി​ലെ ബാ​ങ്ക്​ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ലീ​റ്റ്​ ചെ​യ്ത്​ വ്യാ​ജ ആ​പ്​ സ്ഥാ​പി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ അ​വ​ർ​ക്ക്​ ചെ​യ്യാ​നാ​കും.

ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പി​ന്‍റെ സൂ​ച​ന ല​ഭി​ച്ചാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും ടെ​ലി​കോം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ അ​യ​ച്ച​താ​ണെ​ന്ന്​ തോ​ന്നി​യാ​ലും എ​സ്.​എം.​എ​സ്​ ആ​യി അ​യ​ച്ചു​കി​ട്ടു​ന്ന ലി​ങ്കു​ക​ൾ അ​ല​ക്ഷ്യ​മാ​യി തു​റ​ക്ക​രു​ത്, വെ​ബ്​​സൈ​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണം, ടു ​ഫാ​ക്ട​ർ ഓ​ത​ന്‍റി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി വെ​ക്ക​ണം, വി​വി​ധ വ​കു​പ്പു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലി​ങ്കു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, വ്യാ​ജ​ന്മാ​ർ ഡൊ​മൈ​ൻ നെ​യി​മി​ൽ ചെ​റി​യ സ്​​പെ​ല്ലി​ങ്​ വ്യ​ത്യാ​സം വ​രു​ത്തി​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കാ​റു​ള്ള​ത്​ -ഇ​ത്​ ശ്ര​ദ്ധി​ക്ക​ണം തു​ട​ങ്ങി​യ മു​ന്ന​റി​യി​പ്പ്​ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്.

Tags:    
News Summary - Fake Telecom Network: Authorities Warn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.