ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ്
ദുബൈ: പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബൈ (പി.സി.എൽ.എ.ഡി) തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നൂർ ദുബൈ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സുരക്ഷിത തൊഴിലന്തരീക്ഷം ഉറപ്പാക്കാനും മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ദുബൈ പി.സി.എൽ.എ ചെയർമാനും ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിൽചട്ടങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന ബോധവത്കരണവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.