Posted On
date_range Updated On
date_range അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി അബൂദബിയില്‍ നിര്യാതനായി
അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ നിര്യാതനായി. കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. ലീവ് കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദബിയില്‍ എത്തിയത്. ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണിയാപുരം വാടയില്‍മുക്ക് ജുമാ മസ്ജിദിന് എതിര്‍വശമാണ്(ലബ്ബാസ്) താമസം. മൃതദേഹം അബൂദബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.