പ്രവാസി പ്രക്ഷോഭം ഇന്ന്​

ദുബൈ: കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാനും പരിഹാരങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ട്​ പ്രവാസി വെൽഫയർ ഫോറം ​േകരള സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം വെള്ളിയാഴ്​ച വെർച്വൽ പ്ലാറ്റ്​ഫോമിൽ നടക്കും.

യു.എ.ഇ സമയം വൈകീട്ട്​ 5.30 മുതൽ 7.30 വരെയാണ്​ പരിപാടി. കേന്ദ്ര– സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക, ​പ്രവാസികൾക്ക്​ പ്രത്യേക ധനസഹായ പാക്കേജ്​ പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച്​ നടത്തുന്ന പ്രക്ഷോഭത്തി​െൻറ പ്രചാരണാർഥം വിവിധ പരിപാടികളാണ് പ്രവാസി ഇന്ത്യ നടത്തി ക്കൊണ്ടിരിക്കുന്നത്.

വ്യത്യസ്​ത സംഘടന നേതാക്കളെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ഉൾക്കൊള്ളിച്ച്​ ടേബ്ൾ ടോക്കുകൾ, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ–മെയിൽ സന്ദേശം, ബോധവത്​കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്​ച നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ 10 സമരവേദികളിൽനിന്ന് പ്രവാസി സംഘടന നേതാക്കളും ആക്ടിവിസ്​റ്റുകളും അണിനിരക്കുമെന്ന് ​പ്രവാസി ഇന്ത്യ പ്രസിഡൻറ് അബുലൈസ് എടപ്പാൾ, സെക്രട്ടറി അരുൺ സുന്ദർരാജ്, വൈസ് പ്രസിഡൻറുമാരായ സിറാജുദ്ദീൻ, ഷമീം, കെ.എം. അൻവർ, ദുബൈ പ്രസിഡൻറ് സുബൈർ എന്നിവർ അറിയിച്ചു. http://YouTube.com/welfarepartykerala എന്ന യൂട്യൂബ്​ ലിങ്ക്​ വഴി പ്രവാസി പ്രക്ഷോഭത്തി​െൻറ ഭാഗമാകാം.

Tags:    
News Summary - Expatriate agitation today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.