സേവന മികവിന് ആദരിക്കപ്പെട്ടവര്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയോടൊപ്പം
റാസല്‍ഖൈമ: സേവന മികവിന് റാക് പൊലീസിലെ 26 ഉദ്യോഗസ്ഥ-ജീവനക്കാരെ ആദരിച്ച് റാസല്‍ഖൈമ ആഭ്യന്തര മന്ത്രാലയം. മികച്ച തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുകയും മനുഷ്യവിഭവശേഷിയോടുള്ള പ്രതിബദ്ധതയും പുലര്‍ത്തുകയെന്ന റാക് പൊലീസ് നയത്തിനനുസൃതമായാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ബഹുമതിയെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. കഴിവുള്ള ജീവനക്കാരെ അഭിനന്ദിക്കുന്നത് അവരില്‍ കൂടുതല്‍ സര്‍ഗാത്മകത വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കും. ചുമതലകള്‍ നിര്ഹിക്കുന്നതിലെ മികവും സമര്‍പ്പണവും നിരീക്ഷിക്കുന്ന മേല്‍ ഉദ്യോഗസ്ഥ സംവിധാനത്തിനൊപ്പം ഗവണ്മെന്റ് സര്‍വിസസ് ഒബ്സര്‍വേറ്ററി സിസ്റ്റത്തിലൂടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ നന്ദിയും പ്രശംസയും നേടിയവരുമാണ് ആദരവിനര്ഹമായവരെന്ന് അധികൃതര്‍ വ്യക്തമാക്കി. റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് സഈദ് മുഹമ്മദ് അല്‍സാം അല്‍ നഖ്ബി, സ്ട്രാറ്റജി ആൻഡ് പെര്‍ഫോമന്‍സ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജാസിം മുഹമ്മദ് അല്‍ ഖര്ബിജ് അല്‍ നുഐമി, ഹാപ്പിനസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.