ദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ) ‘ക്രിയേറ്റിവ് കെയർ’ പ്രോഗ്രാം അഞ്ചാം പതിപ്പ് പൂർത്തിയാക്കി. പ്രോഗ്രാമിൽച മികച്ച പ്രകടനം കാഴ്ചവെച്ച ഒമ്പത് ക്രിയേറ്റീവ് ജീവനക്കാരെ സമാപന ചടങ്ങിൽ ആദരിച്ചു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ ബദ്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
യു.എസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഇന്നവേഷൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ജി.ഡി.ആർ.എഫ്.എയുടെ ക്രിയേറ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ക്രിയേറ്റീവ് കെയർ’ പ്രോഗ്രാം.
ഇത് ജീവനക്കാർക്കിടയിൽ സർഗാത്മകത കഴിവുകളും നവീകരണവും പരിപോഷിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഒരു സംയോജിത വേദിയാണ്. പങ്കെടുക്കുന്നവരുടെ നൂതനമായ കഴിവുകൾ വളർത്തിയെടുക്കാനും ഭാവി ദീർഘവീക്ഷണത്തിനും നവീകരണത്തിനുമുള്ള യു.എ.ഇ മാതൃക മനസ്സിലാക്കാനും വരുംകാല പദ്ധതികൾക്ക് ഉത്തേജകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പ്രോഗ്രാം ലക്ഷ്യം വെക്കുന്നു
ജി.ഡി.ആർ.എഫ്.എ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പഠിക്കുന്നതിനും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നൂതന പ്രോജക്ടുകൾ സൃഷ്ടിക്കുന്നതിനും അവയെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനും ആവശ്യമായ വൈദഗ്ധ്യം പങ്കാളികളെ സജ്ജമാക്കുന്നതിനും പ്രോഗ്രാം സജീവമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.