യു.എ.ഇയുടെ ഹോപ്പ് ദൗത്യം; ആഹ്ലാദത്തിൽ പങ്കാളികളായി ഇ.സി.എച്​

ദുബൈ: അസാധ്യമായതെന്തും യാഥാർഥ്യമാക്കുന്ന യു.എ.ഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ ചരിത്ര നേട്ടത്തിൽ ആഹ്ലാദം പങ്കുവെച് ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എചും. അസാധ്യമായത് നേടാൻ യു.എ.ഇക്ക് കഴിവുണ്ടെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച യു.എ.യിലെ ഭരണാധികാരികൾക്കും ശാസ്ത്ര ലോകത്തിനും നേതാക്കൾക്കും അഭിവാദ്യമർപ്പിച്ചും മധുരം പങ്കിട്ടും രാഷ്ട്രത്തിന്റെ ആഘോഷത്തിൽ ഇ.സി.എച്​ പങ്കാളികളായി.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്നു ഇ.സി.എച്​ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ദുബൈയിലെ വിവിധ സർക്കാർ വകുപ്പുകളിലെ മുതിർന്ന മുൻ ഉദ്യാഗസ്ഥരും പങ്കാളികളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.