ഷാജിലാൽ, സജിത്ത്, രാജശേഖരൻ
ഷാർജ: യു.എ.ഇയിലെ മലയാളികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ) വാർഷിക ജനറൽ ബോഡിയോഗം ഷാർജ റുവി ഹോട്ടൽ കോൺഫറൻസ് ഹാളിൽ ചേർന്നു. ഇരുന്നൂറോളം മെംബർമാർ പങ്കെടുത്ത യോഗത്തിൽ പ്രസിഡന്റ് ഷാജി ലാലിന്റെ അധ്യക്ഷതയിൽ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനംചെയ്തു. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടും സ്വാഗതവും ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ് അവതരിപ്പിച്ചു. സജിത് അരിക്കര അനുശോചന പ്രമേയവും പ്രഭാത് നായർ നന്ദിയും പറഞ്ഞു. ഇമയുടെ രക്ഷാധികാരി രാജീവ് രാമപുരത്തിന്റെ മേൽനോട്ടത്തിൽ 2025-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ജനറൽ ബോഡി തെരഞ്ഞെടുത്തു.
ചെയർമാൻ ഖാൻ പാറയിൽ, പ്രസിഡന്റ് പി. ഷാജിലാൽ, ജനറൽ സെക്രട്ടറി സജിത്ത് അരിക്കര, ട്രഷറർ രാജശേഖരൻ വെടിത്തറക്കൽ എന്നിവരെയും മുഖ്യരക്ഷാധികാരികളായി ഷാഹുൽ ഹമീദ്, രാജീവ് രാമപുരം, ശ്യാം വിശ്വനാഥ്, വിദ്യാധരൻ എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് അംഗങ്ങളായി ഷൗക്കത്ത് പൂച്ചക്കാട്, കെ.എസ്. വഹാബുദ്ദീൻ, അഡ്വക്കേറ്റ് മോഹൻ ശ്രീധർ, ബെന്നറ്റ് രാധാകൃഷ്ണൻ, അഡ്വ. ഫരീദ്, മുജീബ് തറുമ്മൽ, വൈസ് ചെയർമാൻ പ്രഭാത് നായർ, വർക്കിങ് പ്രസിഡന്റ് ഷിബു മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായി ബിനോയ് പിള്ളൈ, ദിലീപ് മുസാണ്ടം, ലീന രാജീവ്, സെക്രട്ടറി അഭിലാഷ് രത്നാകരൻ, ജോയന്റ് സെക്രട്ടറിമാരായി സതീഷ് പാടി, റിയാസ് ആലപ്പുഴ, റഷീദ് താനൂർ, മിജേഷ് കണ്ണൂർ, സിന്ധു മനോജ്, ജോയന്റ് ട്രഷററായി ഷജീർ സൈനുദ്ദീൻ, ഓഡിറ്റർ അനിൽ അടുക്കം, വനിത ജനറൽ കൺവീനറായി ബിന്ധ്യ അഭിലാഷ്, കൺവീനർമാരായി ഷൈനി ഖാൻ, അംബിക എന്നിവരേയും 38 അംഗ എക്സിക്യൂട്ടിവിനെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.