Representational Image
Posted On
date_range Updated On
date_range എമിറേറ്റ്സ് ചെക്-ഇൻ കൗണ്ടറുകൾ തുറക്കുക ഒക്ടോബറിൽ
ദുബൈ: ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ താൽക്കാലികമായി അടച്ച എമിറേറ്റ്സ് എയർലൈനിന്റെ ഫസ്റ്റ്ക്ലാസ് ചെക്-ഇൻ കൗണ്ടറുകൾ തുറക്കുന്നത് ഒക്ടോബർ ഒന്നിന്. സേവനങ്ങൾ മികച്ചതാക്കുന്നതിനാണ് ഒക്ടോബർ ഒന്നുവരെ താൽക്കാലികമായി കൗണ്ടറുകൾ അടക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ഇക്കണോമി ക്ലാസിൽ യാത്രചെയ്യുന്ന എമിറേറ്റ്സ് സ്കൈവാർഡ്സ് ഗോൾഡ് അംഗങ്ങൾ ഏരിയ 6ലെ പ്രീമിയം ചെക്-ഇൻ കൗണ്ടറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റിലാണ് കൗണ്ടറുകളുടെ നവീകരണ പദ്ധതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.