യാസ് ഐലന്‍ഡിലെ സീ വേള്‍ഡില്‍ ഇലക്ട്രിക് ഓഷ്യന്‍

ഫെസ്റ്റിവല്‍' മൂന്നാം പതിപ്പിനു തുടക്കമായപ്പോൾ

അബൂദബി സീ വേള്‍ഡില്‍ 'ഇലക്ട്രിക് ഓഷ്യന്‍ ഫെസ്റ്റിവൽ'

അബൂദബി: യാസ് ഐലന്‍ഡിലെ സീ വേള്‍ഡില്‍ പ്രശസ്തമായ 'ഇലക്ട്രിക് ഓഷ്യന്‍ ഫെസ്റ്റിവല്‍' മൂന്നാം പതിപ്പിനു തുടക്കമായി. സമുദ്ര ലോകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തത്സമയ വിനോദ പരിപാടികള്‍, കുടുംബങ്ങള്‍ക്കായുള്ള വിനോദങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വിപുലമായ സമ്മര്‍ പ്രോഗ്രാമുകളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 30 വരെ നീണ്ടുനില്‍ക്കുന്ന മേള പ്രമാണിച്ച് സന്ദര്‍ശന സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സന്ദര്‍ശകര്‍ക്ക്​ പ്രവേശനം.

പ്രീ ഷോ വിനോദങ്ങള്‍, നിയോണ്‍ വെളിച്ചത്തില്‍ മുങ്ങിയ പ്രകടനങ്ങള്‍, കുട്ടികള്‍ക്കായുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, സീ വേള്‍ഡിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ സാന്നിധ്യം എന്നിവയാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. വോള്‍ട്ട്, കറന്റ് എന്നീ അവതാരകര്‍ നയിക്കുന്ന പുതിയ നിയോണ്‍ അധിഷ്ഠിത സമുദ്ര വിസ്മയത്തിന് വണ്‍ ഓഷ്യന്‍ റീജ്യന്‍ സാക്ഷ്യം വഹിക്കും. ദിവസേനയുള്ള പ്രത്യേക ഉദ്ഘാടന ചടങ്ങോടെയാണു പരിപാടികള്‍ ആരംഭിക്കുക. ഇതിന് പിന്നാലെ നര്‍ത്തകര്‍, ജഗ്ലര്‍മാര്‍, റോമിങ്​ എന്റര്‍ടൈനര്‍മാര്‍ എന്നിവരുടെ തത്സമയ പ്രകടനങ്ങളും അരങ്ങേറും. വിഷ്വല്‍ സൗണ്ട് ഇഫക്റ്റുകളോടെ സജ്ജീകരിച്ചിരിക്കുന്ന 'പവര്‍ സര്‍ജ്' എന്ന ഇന്ററാക്ടീവ് പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് ഡിജെ ഷിവേഴ്‌സിനൊപ്പം പങ്കുചേരാന്‍ അവസരമുണ്ട്. സൈലന്റ് ഡിസ്‌കോകള്‍ക്ക് പുറമെ സക്കീന, സീസ്റ്റാര്‍, പുക്ക്, ഷിവേഴ്‌സ് തുടങ്ങിയ പ്രശസ്ത കഥാപാത്രങ്ങളും സന്ദര്‍ശകരെ സ്വീകരിക്കാനുണ്ടാവും.

സമുദ്ര സംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ -വിനോദ പരിപാടികള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ 'അഡ്മിഷന്‍ വിത്ത് എ മിഷന്‍' സംരംഭത്തിന്റെ ഭാഗമായി, ഇവിടെയെത്തുന്ന ഓരോ സന്ദര്‍ശകന്റെയും ടിക്കറ്റ് തുകയുടെ ഒരു വിഹിതം യാസ് സീ വേള്‍ഡ് റിസര്‍ച്ച് ആൻഡ്​ റെസ്‌ക്യൂ സെന്ററിന്റെ സമുദ്ര ജീവി സംരക്ഷണം, ഗവേഷണം, രക്ഷാപ്രവര്‍ത്തനം എന്നിവക്കായി ഉപയോഗിക്കും.

Tags:    
News Summary - 'Electric Ocean Festival' at Abu Dhabi SeaWorld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.