ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രത്യേക കോൺസുലാർ സേവനങ്ങൾ തുടരും

ഷാർജ: ഷാർജയിലെയും നോർത്തേൺ എമിറേറ്റുകളിലെയും പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലാർ സേവനങ്ങൾ ഈ ആഴ്ചയിലും തുടരും. ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് ജൂലൈ 11 (ശനി), 12 (ഞായർ) ദിവസങ്ങളിൽ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും.

രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 വരെയാണ് പ്രവർത്തന സമയം. കഴിഞ്ഞ ആഴ്ചയിലെ വിജയകരമായ ക്യാമ്പിന്റെ തുടർച്ചയായാണ് വീണ്ടും ജനസമ്പർക്ക പരിപാടി ഒരുക്കുന്നത്. അറ്റസ്റ്റേഷൻ ചെയ്യേണ്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, ആവശ്യമായ ഫീസ് എന്നിവ സഹിതമാണ് അപേക്ഷകർ എത്തേണ്ടത്. നടപടികൾ വേഗത്തിലാക്കാൻ രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഏറെ ഉപകാരപ്പെടുന്ന ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന്​ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര അഭ്യർത്ഥിച്ചു.

Tags:    
News Summary - Special consular services will continue at Sharjah Indian Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.