ഈദുൽ ഇത്തിഹാദ് സോക്കർ കപ്പ് ജേതാക്കളായ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ടീം
അജ്മാൻ: മെട്രോപോളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ‘ഈദുൽ ഇത്തിഹാദ് സോക്കർ കപ്പ് 2024’ എന്ന പേരിൽ അണ്ടർ 14 ഫുട്ബാൾ ടൂർണമെന്റ് നടത്തി.
സ്കൂൾ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ യു.എ.ഇയിലെ പതിനഞ്ചോളം സ്കൂളുകൾ പങ്കെടുത്തു. മെട്രോപോളിറ്റൻ എജുക്കേഷനൽ മാനേജ്മെന്റ് സി.ഇ.ഒയും സ്കൂൾ പ്രിൻസിപ്പലുമായ ഡോ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രസിഡന്റ് സുരേഷ്, കോസ്മോപോളിറ്റൻ സ്കൂൾ പ്രിൻസിപ്പൽ ലേഖ, മെട്രോപോളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ നാൻസി പോൾ, ശരീഫ്, റസാഖ്, ഷുക്കൂർ, ലിംല സുരേഷ്, നെസിയ, സുബു തങ്കച്ചി, നവാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫൈനലിൽ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി പ്രൈവറ്റ് സ്കൂൾ അജ്മാനിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.