??.??.??.???.?. ???? ?????? ???? ???? ???????? ???????? ?? ?????? ???????????? ??? ???????? ???? ?????????? ?????????? ???????????????

ഈദ് അവധി ദിനങ്ങളിൽ ദുബൈയിലേക്ക് വൻ സന്ദർശക പ്രവാഹം

ദുബൈ: ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ കര-നാവിക-  വ്യോമ മാർഗങ്ങളിലൂടെ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തത് 815,725 യാത്രക്കാർ.   
ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈദ് ആഘോഷിക്കാൻ എത്തിയവരെ മികച്ച രീതിയിലാണ് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്(ദുബൈ എമിഗ്രേഷൻ) അധിക്യതർ  രാജ്യത്തേക്ക് സ്വാഗതം ചെയ്തത്.  

ഈ കാലയളവിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി  എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ  കഴിയുന്ന ദുബൈ എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ് വഴി നടപടികൾ പൂർത്തികരിച്ചത് 84,626പേരാണെന്ന്  ദുബൈ  എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാശിദ് അൽ മറി പറഞ്ഞു.ഈ മാസം 14 മുതൽ 17 വരെയുള്ള അവധി ദിനങ്ങളിൽ 21,508 എൻട്രി, റസിഡൻസ് പെർമിറ്റുകൾ  വകുപ്പ് ഇഷ്യു ചെയ്തു.ഈ കാലയളവിൽ തന്നെ വകുപ്പി​​െൻറ അമർ കസ്റ്റമർ ഹാപ്പിനസ് കാൾ സ​െൻററിലേക്ക് വിവിധ സേവനങ്ങളുടെ വിവരങ്ങൾ അറിയാൻ വിളിച്ചത് 7434 പേരാണെന്ന് അൽ മറി കൂട്ടിചേർത്തു.

ഈദ് ദിനത്തിൽ  എത്തുന്ന യാത്രക്കാർക്ക് മികച്ച രീതിയിലും ഏറ്റവും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കണമെന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. സന്ദർശക  ഒഴുക്കു കണക്കിലെടുത്ത്​ എമിഗ്രേഷൻ നടപടികൾക്ക് അത്യാധുനിക സ്മാർട്ട് സൗകര്യങ്ങൾ മുൻകൂട്ടി തന്നെ വകുപ്പ് വിമാനത്താവളത്തിൽ  ഒരുക്കിയിരുന്നു. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിജസ്ഥിതി അറിയാൻ ദുബൈ എയർപോർട്ടിലെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിൽ അദ്ദേഹം  പരിശോധന നടത്തുകയും ചെയ്തു.   അറൈവൽ, ഡിപ്പാർച്ചർ  ഭാഗങ്ങളിൽ എത്തിയ അദ്ദേഹം യാത്രക്കാരോട് കുശലന്വേഷണം നടത്തുകയും  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  ചേദിച്ചറിയുകയും ചെയ്​തു.   ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും മറ്റു ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും അൽ മറി ഈദ് ആശംസകളും നേർന്നു.  

Tags:    
News Summary - eid holidays-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.