ദുബൈ: റമദാൻ മാസം ഒന്നിച്ച് ആരംഭിച്ച് അനുഷ്ഠിച്ചതു പോലെ ഇൗദുൽഫിത്തറും കേരളവും ഗൾഫ് രാജ്യങ്ങളും ഒരേ ദിവസം ആഘോഷിക്കും. സൗദി, യു.എ.ഇ,ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി എല്ലാ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് ചെറിയപെരുന്നാൾ. ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സൗദി അറേബ്യയിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി സുപ്രീം േകാടതി അറിയിച്ചു.
അൽെഎനിലെ ജബൽ ഹഫീത്തിൽ ശവ്വാൽ മാസപ്പിറവി ദർശിച്ചതിെൻറ അടിസ്ഥാനത്തിലാണ് യു.എ.ഇ നീതി കാര്യ മന്ത്രാലയത്തിെൻറ ചന്ദ്രപ്പിറവി ദർശന സമിതി പെരുന്നാൾ ഉറപ്പിച്ചത്. ബഹ്റൈൻ ഒൗഖാഫ് പെരുന്നാൾ പ്രഖ്യാപിച്ചതോടെ നാടെങ്ങും ഒരുക്കങ്ങൾ തകൃതിയിലായി. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മാസപിറവി കണ്ടതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ശവ്വാൽ ഒന്നായിരിക്കുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി കമ്മിറ്റി ആണ് പ്രഖ്യാപനം നടത്തിയത്. പെരുന്നാൾ നമസ്കാരങ്ങൾക്കൂം ആഘോഷങ്ങൾക്കുമായി വിപുല സൗകര്യങ്ങളാണ് ഒാരോ രാജ്യങ്ങളും ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.