??? ??????????????? ???? ????? ????????? ???????????? ???. ????? ??????? ????????????????

ബലിപെരുന്നാളിന്​ ഇന്ത്യയിൽ നിന്ന്​ രണ്ടുലക്ഷം മാടുകൾ എത്തും

ദുബൈ: ബലി പെരുന്നാളിന് യു.എ.ഇ രണ്ടുലക്ഷത്തിലേറെ അറവ് മാടുകളെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യും. രോഗം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പല രാജ്യങ്ങളില്‍ നിന്നുമുള്ള മാടുകള്‍ക്ക് രാജ്യത്ത് നിരോധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കന്നുകാലികളെ ഇക്കുറി കൂടുതല്‍ ആശ്രയിക്കുന്നത്.

ആടും മാടുമടക്കം അഞ്ചു ലക്ഷം ബലിമൃഗങ്ങളെയാണ് പെരുന്നാള്‍ സീസണില്‍ യു.എ.ഇക്ക് ആവശ്യമായിവരുന്നത്. രോഗം മൂലം സോമാലിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കന്നുകാലികള്‍ക്ക് രാജ്യത്ത് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷവിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ലക്ഷം മൃഗങ്ങളെ ഇന്ത്യയില്‍ നിന്ന് എത്തിച്ച് പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്ന് ഡോ. ഹാഷിം  പറഞ്ഞു. മണ്‍സൂണ്‍ കാലമായതിനാല്‍ ഇന്ത്യയില്‍ നിന്ന് കന്നുകാലികളെ കയറ്റി അയക്കുന്നതിന് നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ബലി പെരുന്നാളിന് മുന്നോടിയായി നിയന്ത്രണം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 
ബാക്കി വേണ്ടിവരുന്ന കാലികള്‍ക്ക് പ്രാദേശിക വിപണിയെ ആശ്രയിക്കാനാണ് മന്ത്രാലയത്തി​​​െൻറ തീരുമാനം.

Tags:    
News Summary - eid adha-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.