Posted On
date_range Updated On
date_range ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച; ഒമാനിൽ നാളെ പ്രഖ്യാപിക്കും
ദുബൈ: വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഗൾഫിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ. റമദാൻ 29 തിങ്കളാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ചയായി പ്രഖ്യാപിച്ചത്.
റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഇത്തവണ ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം വന്നുചേരുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷണം നടത്തിയിരുന്നു.
ഒമാനിൽ ചൊവാഴ്ചയാണ് ചെറിയ പെരുന്നാൾ പ്രഖ്യാപിക്കുക. ചൊവ്വാഴ്ച ഒമാനിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഈദ് ഒരുമിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.