ഇ.ഐ.സി.സി ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രരചന മത്സരത്തിൽ വിജയികളായ കുട്ടികൾ
ഷാർജ: എക്സ്പാട്രിയേറ്റ്സ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഇ.ഐ.സി.സി) ഷാർജയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 52 കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ യഥാക്രമം പ്രാർഥന ജോൺലിൻ, വൃഷാലി ബാലാജി, മെഹ്ജബീൻ മോക്തർ എന്നിവരും ജൂനിയർ വിഭാഗത്തിൽ നന്ദന സുരേഷ്, താനിഷ് ഷിലീബ്, നെവിൻ ജോൺ, ഭാഗ്യശ്രീ സൂരജ് എന്നിവരും സീനിയർ വിഭാഗത്തിൽ ഹിദ ഫാത്തിമ, എമ ആനന്ദ്, ഇവാന എലീസ വിനോജ് എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ‘ചാച്ചാ നെഹ്റുവും കുട്ടികളും’ എന്നതായിരുന്നു വിഷയം. ഇ.ഐ.സി.സി പ്രസിഡന്റ് എബ്രഹാം ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, അഡ്വ. ജോൺ മത്തായി, ബിജി തോമസ്, സാംസൺ സന്തോഷ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സാം വർഗീസ് സ്വാഗതവും ഷാനിഫ് സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.