അബൂദബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിന് ആല്‍ നഹ്യാനിലെ ഈജിപ്ഷ്യന്‍ ബേക്കറി അടച്ചുപൂട്ടാൻ ഉത്തരവിട്ട് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ). മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനം പൂട്ടിച്ചതെന്ന് അഡാഫ്‌സ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞദിവസം ഖജുര്‍ ടോലയിലെ പലചരക്ക് കടയും അഡാഫ്‌സ പൂട്ടിച്ചിരുന്നു. അഡാഫ്‌സ നിര്‍ദേശിച്ച തിരുത്തല്‍ നടപടികള്‍ പാലിക്കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ എമിറേറ്റിലുടനീളം അഡാഫ്‌സ ഭക്ഷ്യസ്ഥാപനങ്ങളില്‍ പതിവായി പരിശോധനകള്‍ നടത്തിവരുന്നുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടാവുകയോ ചെയ്താല്‍ 800555 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.