ഇടപ്പാളയം കാർണിവലിൽ ചാമ്പ്യന്മാരായ എടപ്പാൾ ചുങ്കം ഫാൽക്കൻസ്
Posted On
date_range Updated On
date_range ഇടപ്പാളയം കാർണിവൽ: ഫാൽക്കൻസ് ചുങ്കത്തിന് കിരീടം
ദുബൈ: ഇടപ്പാളയം കാർണിവലിൽ ചാമ്പ്യന്മാരായി എടപ്പാൾ ചുങ്കം ഫാൽക്കൻസ്. ദുബൈയിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വാരിയേഴ്സ് മാണൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫാൽക്കൻസ് ചുങ്കം ജേതാക്കളായത്. പന്ത്രണ്ട് പ്രാദേശിക ടീമുകൾ പുരുഷ വനിതാ വിഭാഗങ്ങളിലായി എട്ട് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ നടുവട്ടം നൈറ്റ് റൈഡേഴ്സ് മൂന്നാം സ്ഥാനം നേടി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കാർണിവൽ എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി പഞ്ചായത്തുകളിലെ പ്രവാസികളുടെ സംഗമം കൂടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.