Posted On
date_range Updated On
date_range നിയമലംഘനം: പണമിടപാട് സ്ഥാപനത്തിന് 20 ലക്ഷം ദിർഹം പിഴ
ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് പണം കൈമാറ്റം എന്നിവ തടയുന്നതിനെതിരായ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച പണമിടപാട് സ്ഥാപനത്തിന് യു.എ.ഇ സെന്‍ട്രൽബാങ്ക് 20 ലക്ഷം ദിർഹം പിഴ ചുമത്തി. സ്ഥാപനത്തിനെതിരെ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്ക് മറ്റൊരു പണമിടപാട് സ്ഥാപനത്തിനും വൻപിഴ ചുമത്തിയിരുന്നു. എല്ലാ പണമിടപാട് സ്ഥാപനങ്ങളും യു.എ.ഇയുടെ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.