ഭൂമി കുലുക്കം: യു.എ.ഇയും വിറച്ചു

ദുബൈ: ഇറാൻ ഇറാഖ്​ അതിർത്തിയിലുണ്ടായ ഭൂമികുലുക്കത്തി​​െൻറ വിറയൽ യു.എ.ഇയിലും അനുഭവപ്പെട്ടു.  പ്രാദേശിക സമയം 10.30 ഒാടെയാണ്​ ഭൂമികുലുക്കം അനുഭവപ്പെട്ടത്​. ഉയരം കൂടിയ കെട്ടിടങ്ങളിൽ ഇരുന്നവരാണ്​ ആദ്യം അറിഞ്ഞത്​. സാമൂഹിക മാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. റിക്​ടർ സ്​കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂമിചലനമാണ്​ ഉണ്ടായതെന്ന്​ നാഷ്​ണൽ സ​െൻറർ ഒാഫ്​ മെറ്റീരിയോളജി ആൻറ്​ സീസ്​മോളജി അധികൃതർ അറിയിച്ചു.

കുവൈത്തിലും വിവിധ സ്ഥലങ്ങളിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭയന്ന കെട്ടിടങ്ങളിൽനിന്ന്​ ഇറങ്ങി റോഡിൽ നിന്നു​. അബ്ബാസിയ, റിഗ്ഗഇ, ഫഹാഹീൽ, ഫർവാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. രാത്രി വൈകിയും റോഡിൽ വൻ ജനക്കൂട്ടമായിരുന്നു. 

Tags:    
News Summary - earthquake-iran-iraq-boarder-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.