Posted On
date_range Updated On
date_range മുസന്ദത്ത് ചെറു ഭൂചലനം
ദുബൈ: യു.എ.ഇയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന മുസന്ദത്ത് ചൊവ്വാഴ്ച ചെറു ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചക്ക് 12.24നാണ് അനുഭവപ്പെട്ടതെന്ന് യു.എ.ഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനം പ്രത്യേകിച്ച് ആഘാതം ഉണ്ടാക്കിയിട്ടില്ലെന്നും പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒമാന്റെ ഭാഗമായ മുസന്ദം നിരവധി മലകളും ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രദേശമാണ്. കടലിനോട് ചേർന്നുനിൽക്കുന്ന ഈ സ്ഥലത്തേക്ക് നിരവധി വിനോദസഞ്ചാരികൾ യു.എ.ഇയിൽനിന്ന് പോകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.