Posted On
date_range Updated On
date_range ഇറാനിൽ ഭൂചലനം; യു.എ.ഇയിൽ പ്രകമ്പനം
ദുബൈ: തെക്കൻ ഇറാനിൽ വ്യാഴാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലും. വൈകുന്നേരം 5.59നാണ് റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ പലർക്കും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, എവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. മുമ്പും തെക്കൻ ഇറാനിലുണ്ടായ ഭൂചലനങ്ങളുടെ പ്രകമ്പനം യു.എ.ഇയിൽ അനുഭവപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.