ദു​ബൈ എ​ക്സ്​​പോ 2020യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​ർ(​ഫ​യ​ൽ ചി​ത്രം)​

ദുബൈ എണ്ണയിതര വരുമാനം കുതിപ്പിൽ; 38 മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ദുബൈ: എമിറേറ്റിന്‍റെ എണ്ണയിതര വരുമാന മേഖലയിൽ കഴിഞ്ഞ മാസം വൻ കുതിപ്പ്. കഴിഞ്ഞ 38മാസത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ് ആഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രതിഫലനമെന്നോണം തൊഴിൽ സാധ്യതകൾ വളരെ വേഗത്തിൽ വർധിച്ചുവരുന്നതായും കണക്കുകളെ വിലയിരുത്തി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ വർഷം ഏറ്റവും വേഗതയിൽ തൊഴിൽ സാധ്യതകൾ രൂപപ്പെട്ടത് ആഗസ്റ്റ് മാസത്തിലാണ്. ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിലാണ് പ്രവർത്തന വളർച്ച ഏറ്റവും ശക്തമായിട്ടുള്ളത്. ഇതിന് പിറകിലായി ഹോൾസെയിൽ ആൻഡ് റീടെയ്ൽ മേഖലയും വളരുന്നുണ്ട്. ട്രാവൽ ആൻഡ് ടൂറിസം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2022ന്‍റെ ആദ്യ പകുതിയിൽ 71.2ലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബൈയിൽ എത്തിച്ചേർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്‍റെ മൂന്നിരട്ടിയാണിത്. എക്‌സ്‌പോ 2020 ദുബൈ, ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ, വേൾഡ് ഗവൺമെന്‍റ് സമ്മിറ്റ്, അറേബ്യൻ ട്രാവൽ മാർക്കറ്റ് തുടങ്ങിയ വിനോദ, ബിസിനസ് പരിപാടികൾ സന്ദർശകരെ ആകർഷിക്കാൻ സഹായിച്ചു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം രണ്ടാം പാദത്തിലെ മൂന്നു മാസം 1.42കോടി യാത്രക്കാരാണ് കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വർധനവ് 191ശതമാനമാണ്. വിമാനത്താവളത്തിലെ ഒരു റൺവേ നവീകരണ പ്രവർത്തനങ്ങൾക്കായി 45ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെ മാസങ്ങളിൽ വളർച്ച കൂടുകയാണ് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. ഈ വർഷം ജൂൺ വരെയുള്ള ആറുമാസത്തിൽ 2.79കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്.

കഴിഞ്ഞ വർഷത്തെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ നിന്ന് 12ലക്ഷം മാത്രം കുറവാണിത്. 2022ൽ വിമാനത്താവളത്തിൽ ആകെ 6.24കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 5.83കോടിയാണ് പ്രവചിക്കപ്പെട്ടിരുന്നത്. അവസാന പാദത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രതീക്ഷിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്. ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍ററിന്‍റെ പ്രാഥമിക കണക്കുകൾ പ്രകാരം 2021ൽ എമിറേറ്റിന്‍റെ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ദുബൈയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 5.9 ശതമാനം വർധിച്ചതായി സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

Tags:    
News Summary - Dubai's non-oil revenues booming; strongest boom in travel and tourism industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.