ദുബൈയിലെ മികച്ച സർക്കാർ വെബ്സൈറ്റുകളും ആപുകളും പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലെ മികച്ച സർക്കാർ വെബ്സൈറ്റുകളുടെയും മൊബൈൽ ആപുകളുടെയും പട്ടിക സർക്കാർ പുറത്തുവിട്ടു. ദുബൈ ഡിജിറ്റൽ അതോറിറ്റിയാണ് 2021ലെ പട്ടിക തയാറാക്കിയത്. പട്ടികക്ക് ശൈഖ് മൻസൂർ ബിൻ മുഹമ്മദ് അംഗീകാരം നൽകി. 11 സർക്കാർ സ്ഥാപനങ്ങളുടെ സ്മാർട്ട് ആപ്ലിക്കേഷനുകൾ മൂല്യനിർണയ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതായി ശൈഖ് മൻസൂർ പറഞ്ഞു.

നാല് വെബ്സൈറ്റുകളും നൂറുമേനി നേടി. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ദുബൈ മുനിസിപ്പാലിറ്റി, ദുബൈ പൊലീസ്, ആർ.ടി.എ എന്നിവരാണ് നൂറു ശതമാനം തൃപ്തികരമായ വെബ്സൈറ്റുകൾ. രണ്ട് വെബ്സൈറ്റുകൾ വീതം 99, 98, 97 ശതമാനം മാനദണ്ഡങ്ങളും പാലിച്ചു. 11 മൊബൈൽ ആപുകൾ 10ൽ 10 മാർക്കും നേടി. ദുബൈ കൾചർ, ആർ.ടി.എ, മുനിസിപ്പാലിറ്റി, ദീവ, സ്പോർട്സ് കൗൺസിൽ, ഡി.എച്ച്.എ, എമിറേറ്റ്സ് ചാരിറ്റി, ഡി.എഫ്.ഡബ്ല്യു.എ.സി, ഡി.എം.സി.എ, ദുബൈ റെസ്റ്റ്, പൊലീസ് എന്നിവയാണ് മികച്ച ആപ്ലിക്കേഷനുകളായത്. ദുബൈ ചേംബർ, ട്രാക്കീസ്, ഇസ്കാൻ, ദുബൈ ലൈബ്രറി, ഐ.എ.സി.എ.ഡി എന്നീ ആപുകൾ 10ൽ ഒമ്പത് പോയന്‍റും നേടി. 

Tags:    
News Summary - Dubai's best government websites and apps announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.