ദുബൈ: വാഹനങ്ങൾ ഒാടിക്കാവുന്ന പരമാവധി വേഗം കുറക്കുന്ന നടപടി ദുബൈയിലെ കൂടുതൽ റോഡുകളിൽ ഏർപ്പെടുത്തിയേക്കും. അപകടങ്ങൾ പെരുകുന്നത് തടയാൻ ശൈഖ് മുഹമ്മദ് ബിൻ സായദ്, എമിറേറ്റ് റോഡുകളിലെ വേഗപരിധി ഞായറാഴ്ച പുലർച്ചെ മുതൽ കുറച്ചിരുന്നു. ഇത് വിജയകരമാണെങ്കിൽ മറ്റ് റോഡുകളിലും നിയന്ത്രണംഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.
വേഗം കുറച്ചത് റോഡപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറക്കാൻ സഹായിക്കുമെന്ന് ദുബൈ പൊലീസിെൻറ ഗതാഗത വിഭാഗം തലവൻ ബ്രിഗേഡിയർ സൈഫ് അൽ മസ്റൂഇ പറഞ്ഞു. വലിയ അപകടങ്ങളുടെ എണ്ണം 20 ശതമാനം കുറക്കുകയാണ് പൊലീസിെൻറ ലക്ഷ്യം. രണ്ട് വർഷം മുമ്പ് അൽ െഎൻ റോഡിലെ വേഗപരിധി കുറച്ചത് അപകടങ്ങൾ കുറക്കാൻ സഹായിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഇൗ വർഷം 100പേരാണ് ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചത്. കഴിഞ്ഞവർഷം ഇതേസമയം 148 പേർ മരിച്ചിരുന്നു.
ഏറ്റവും കുടുതൽ അപകടങ്ങൾ നടക്കുന്ന േറാഡുകളാണ് ശൈഖ് മുഹമ്മദ് ബിൻ സായദ്, എമിറേറ്റ് റോഡുകൾ. ഇതിൽ കൂടുതൽ ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നത് എമിറേറ്റ് റോഡിലാണ്. ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്ന് മാസം നിരീക്ഷിച്ച ശേഷമായിരിക്കും മറ്റിടങ്ങളിൽ ഏർപ്പെടുത്തുക.
അപകടങ്ങളും മരണങ്ങളും എങ്ങനെ തടയാൻ കഴിയുമെന്നതിനെക്കുറിച്ച് ആർ.ടി.എയും പൊലീസും ചർച്ചകൾ നടത്തുന്നുണ്ട്. തെറ്റായ വരിയിലൂടെ തെറ്റായ വേഗത്തിൽ പോകുേമ്പാൾ മാത്രമാണ് പതുക്കെയുള്ള വാനമോടിക്കൽ അപകടകരമാകൂ. ഡ്രൈവർമാർ അപ്രതീക്ഷിതമായും ധൃതി പിടിച്ചും ലൈൻ മാറുന്നതാണ് മിക്ക അപകടമരണങ്ങൾക്കും കാരണം. 120 ൽ നിന്ന് 110 ആക്കിയപ്പോൾ പരമാവധി വേഗത്തിൽ 10 കിലോമീറ്റർ മാത്രമാണ് വിത്യാസം വരുന്നത്. എന്നാൽ ഇതുണ്ടാക്കുന്ന മാറ്റം വലുതായിരിക്കുമെന്ന് റോഡ് സേഫ്റ്റി യു.എ.ഇയുടെ മാനേജിംഗ് ഡയറക്ടർ തോമസ് എഡൽമാൻ ചൂണ്ടിക്കാട്ടി.
വേഗപരിധി കുറച്ചിട്ടും അപകടം; വില്ലനാകുന്നത് അശ്രദ്ധ
ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായദ് റോഡിലൂടെ സഞ്ചരിക്കാവുന്ന പരമാവധി വേഗം കുറച്ച് മണിക്കൂറുകൾക്കം ഉണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഇൗജിപ്തുകാരിയായ യുവതി ഒാടിച്ചിരുന്ന ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അമിത വേഗവും മുന്നിലെ വാഹനവുമായി വേണ്ടത്ര അകലം പാലിക്കാത്തതുമാണ് അപകടകാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. മിർദിഫ് സിറ്റി സെൻറർ പാലത്തിന് സമീപമായിരുന്നു അപകടം. സാേങ്കതിക തകരാർ മൂലം ട്രക്ക് നിർത്തി രണ്ട് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്. ശൈഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ പരമാവധി വേഗം 120 കിലോമീറ്ററിൽ നിന്ന് 110 ആയി കുറച്ച തീരുമാനം ഞായറാഴ്ച പുലർച്ചെയാണ് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.