ദുബൈ ടാക്സി 

ദുബൈ ടാക്സി മേഖലക്ക്​ ഏഴ് ശതമാനം വളർച്ച; ആറുമാസത്തിൽ നഗരത്തിലെ ആകെ ടാക്സി യാത്രകൾ 5.95കോടി

ദുബൈ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഈ വർഷം ആദ്യ ആറുമാസത്തിൽ ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തി ദുബൈയിലെ ടാക്സി മേഖല. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അതിവേഗത്തിൽ തുടരുന്ന വളർച്ചയാണ്​ ഈ വർഷം ആദ്യ ആറുമാസത്തിൽ ശക്​തമായതെന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നു.

2025 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ടാക്സികൾ ആകെ 5.95കോടി യാത്രകൾ നടത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ പൊതുഗതാഗത അതോറിറ്റി പ്ലാനിങ്​ ആൻഡ്​ ബിസിനസ്​ ഡെവലപ്​മെന്‍റ്​ ഡയറക്ടർ ആദിൽ ശക്​രി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 5.57കോടിയായിരുന്നു യാത്രകളുടെ എണ്ണം.

യാത്രകളുടെ എണ്ണത്തോടൊപ്പം യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്​. ആറു മാസം ആകെ യാത്ര ചെയ്തവരുടെ എണ്ണം 10.35 കോടിയാണ്​. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9.7കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. ഓൺലൈൻ വഴി ബുക്ക്​ ചെയ്യുന്ന ഹല ടാക്സി സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വർർഷാവർഷങ്ങളിൽ വർധിച്ചുവരികയാണ്​. ആകെ ടാക്സി യാത്രകളുടെ 41.3ശതമാനമാണ്​ ഹല ടാക്സികളുടെ വിപണി വിഹിതമെന്ന്​ ആറുമാസത്തെ കണക്കുകളിൽ വ്യക്​തമാക്കുന്നു. കഴിഞ വർഷത്തേക്കാൾ ഈ രംഗം 2.5ശതമാനം വളർച്ചയാണ്​ നേടിയിരിക്കുന്നത്​.

നഗരത്തിലെ ആകെ ടാക്സി ഡ്രൈവർമാരുടെ എണ്ണം ഇക്കാലയളവിൽ 13,000ത്തിൽ നിന്ന്​ 14,000 ആയി ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലെ വളർച്ചയാണ്​ ടാക്സി മേഖലക്കും ഗുണം ചെയ്തത്​. വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും എണ്ണത്തിലെ വളർച്ച പൊതു ഗതാഗത രംഗങ്ങളിലും മാറ്റങ്ങൾക്ക് കാരണമായി.

Tags:    
News Summary - Dubai taxi sector records 7percentage growth in trips in H1 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.