ദുബൈയിലെ ഹോട്ടലിൽ ഇശാന്ത് ശർമയുടെ പിറന്നാൾ ആഘോഷിക്കുന്ന ഡൽഹി കാപ്പിറ്റൽസ് താരങ്ങൾ
ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് നിശ്ചയിച്ച സമയത്തുതന്നെ യു.എ.ഇയിൽ നടക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ട്രഷറർ അരുൺ ധുമൽ പറഞ്ഞു. ഷെഡ്യൂൾ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ഐ.പി.എൽ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് അദ്ദേഹത്തിെൻറ വിശദീകരണം. യു.എ.ഇയിൽ എല്ലാം സാധാരണ നിലയിലാണ്.
കോവിഡ് സ്ഥിരീകരിച്ച ടീം അംഗങ്ങൾ നെഗറ്റിവായി. അതിനാൽതന്നെ, ടൂർണമെൻറ് മാറ്റിവെക്കുമോ എന്ന സംശയത്തിന് അടിസ്ഥാനമില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് താരങ്ങൾ പരിശീലനം നടത്തുന്നത്. കാണികളെ അനുവദിക്കാൻ സാധ്യതയില്ല. ടൂർണമെൻറിെൻറ ഷെഡ്യൂൾ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ യു.എ.ഇയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിൽ നിന്ന് മികച്ച സഹായമാണ് ലഭിക്കുന്നതെന്നും അരുൺ ധുമൽ പറഞ്ഞു. സെപ്റ്റംബർ 19നാണ് ഐ.പി.എൽ തുടങ്ങുന്നത്.
ടീമുകളെല്ലാം എത്തിയെങ്കിലും ഫിക്ചർ പ്രഖ്യാപിക്കാത്തത് കായിക പ്രേമികളിൽ ആശങ്കയുണ്ടാക്കിയിരുന്നു. സാധാരണ രണ്ടുമാസം മുേമ്പ ഷെഡ്യൂൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വ്യാജ ഷെഡ്യുളുകൾ പരക്കുന്നുമുണ്ട്.
ദുബൈ: ഐ.പി.എൽ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നില്ലെന്ന ആശങ്കകൾക്ക് ഇന്ന് പരിഹാരമാകും. ഷെഡ്യൂൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി വ്യക്തമാക്കിയതായി ടി.വി ചാനൽ റിപ്പോർട്ട് ചെയ്തു. ഷെഡ്യൂൾ വൈകി എന്നത് ശരിയാണ്. ഷെഡ്യൂളിെൻറ അന്തിമരൂപമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിക്ചർ പുറത്തുവിടുന്നതോടെ ഏതൊക്കെ സ്റ്റേഡിയങ്ങളിലാണ് മത്സരം എന്ന് അറിയാൻ കഴിയും. അബൂദബി, ഷാർജ എന്നിവ ഒഴിവാക്കി ദുബൈയിൽ മാത്രം മത്സരം നടത്തുന്നതിനെ കുറിച്ച് ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.