ദുബൈ: അൽ മംമ്സർ ബീച്ച് പാർക്കിനു സമീപത്തെ ജലപരപ്പിൽ കായിക വിനോദത്തിലേർപെട്ട യുവ ാവ് അപകടത്തിൽപെട്ടു. സ്കൈ ജെറ്റ് ചെയ്യുന്നതിനിടെ തെന്നി പാറക്കൂട്ടത്തിൽ ഇടിച്ചുവീ ണ യുവാവിന് രക്ഷക്കെത്തിയത് ദുബൈ പൊലീസ്. ദുബൈ പോർട്ട് പൊലീസും മാരിടൈം റെസ്ക്യൂ ടീമും ര ക്ഷാപ്രവർത്തനം നടത്തി, ആവശ്യമായ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൈ ജെറ്റ് ചെയ്യുന്നതിനിടെ യുവാവ് അപകടത്തിൽപെട്ട പശ്ചാത്തലത്തിൽ ജലവിനോദങ്ങളിലേർപെടുന്നവർ നിർബന്ധമായും നിർദേശാനുസരണമുള്ള സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്ന് പോർട്ട് പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉബൈദ് ബിൻ ഹൊദൈബ പറഞ്ഞു. ജല കായികവിനോദങ്ങളിൽ അമിത വേഗം ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങളുണ്ടായാൽ 999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വളരെ കാര്യക്ഷമമായും ജാഗ്രതയോടെയും മാരിടൈം റെസ്ക്യൂ ടീം പ്രവർത്തിച്ചതിനാലാണ് അപകടത്തിൽ പെട്ട യുവാവിെൻറ ജീവൻ രക്ഷിക്കാനായതെന്ന് മാരിടൈം റെസ്ക്യൂ വിഭാഗം ഡയറക്ടർ ലഫ്. കേണൽ അലി അൽ നഖ് വി പറഞ്ഞു. വളരെ വേഗത്തിലാണ് സ്ത്രീകളുൾപെട്ട രക്ഷാസംഘം മംമ്സർ ബീച്ച് പാർക്കിനു സമീപത്തെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അതിവേഗ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാനയതിനാലാണ് യുവാവിെൻറ ജീവൻ രക്ഷിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
999 പോർട്ട് പൊലീസിനെ വിളിക്കാം
ബീച്ചുകളിലോ സമുദ്രഭാഗങ്ങളിലോ അപകടമുണ്ടായാലോ ജല കായികവിനോദങ്ങളിലേർപെടുന്നതിനിടെ അത്യാഹിതങ്ങളിൽ പെട്ടാലോ ധൈര്യപൂർവം 999 എന്ന നമ്പറിൽ പോർട്ട് പൊലീസിെൻറ സഹായം തേടാം. ബീച്ചുകളിലെ സഞ്ചാരവുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ അറിയുന്നതിനായി 901 എന്ന നമ്പറിലും വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.