ദുബൈ: ദുബൈ പൊലീസ് യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി. 27.8 കോടി ദിർഹം വില വരുന്ന 3 65 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയ ‘ഒാപറേഷൻ സ്റ്റാക്കറാ’ണ് നടത്തിയതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല ഖലീഫ അൽ മറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുബൈ പൊലീസിെൻറ മയക്കുമരുന്ന് വിരുദ്ധ വകുപ്പാണ് ഒാപറേഷൻ നടത്തിയത്. രണ്ട് അന്താരാഷ്ട്ര സംഘങ്ങളിലായുള്ള 16 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം ഏഷ്യക്കാരാണ്. സ്പെയർ പാർട്സ് വാഹനത്തിൽ നിറച്ച മയക്കുമരുന്ന് കടൽമാർഗേന കടത്താൻ ശ്രമിച്ച മൂന്നുപേർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
265 കിലോ ഹെറോയിൻ, 96 കിലോ മെതമെഫ്റ്റമീൻ, ഒരു കിേലാ ഹഷീഷ് എന്നിങ്ങനെയാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് ഇവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.