ദുബൈ: മൂന്നു പതിറ്റാണ്ടു മുൻപ് വേർെപട്ടു പോയ മകളെ വീണ്ടും കണ്ട് കൺകുളിർത്ത് നിൽ ക്കവെ എന്തു പറയണമെന്ന് ആ ഉമ്മക്ക് നിശ്ചയമില്ലായിരുന്നു. ദൈവത്തിന് ആയിരം വട്ടം സ്തുതി പറഞ്ഞു. പിന്നെ ഇൗ കൂടിക്കാഴ്ച സാധ്യമാക്കിയ ദുബൈ പൊലീസിന് ഹൃദയം തുറന്ന നന് ദിയും. 33 വർഷം മുൻപ് ദാമ്പത്യത്തിൽ വിള്ളൽ വന്നതാണ് വേർപ്പെടലിനു വഴിവെച്ചത്. പിണങ് ങിപ്പോകുേമ്പാൾ നാലു മക്കളെയും കൊണ്ടാണ് ആദ്യ ഭർത്താവ് പോയത്. അന്ന് മൂത്ത മകൾക്ക് ആറു വയസു മാത്രം. പല തവണ ശ്രമിച്ചെങ്കിലും മക്കളെ ഒന്നു കാണുവാനോ സംസാരിക്കുവാനോ അവസരം ലഭിച്ചില്ല.
അതിനിടെ കാലം കടന്നു പോയി, മക്കൾ വളർന്നു വലുതായി, വിവാഹിതരായി. ഉമ്മയും പുതിയ ഒരു കുടുംബ ജീവിതവുമായി യു.എ.ഇയിൽ തിരിച്ചെത്തി. അപ്പോഴും പുറത്തിറങ്ങുേമ്പാൾ, സൂപ്പർ മാർക്കറ്റുകളിലോ മറ്റേതെങ്കിലും ആൾത്തിരക്കുള്ള സ്ഥലങ്ങളിലോ ചെല്ലുേമ്പാൾ ആ കണ്ണുകൾ പ്രിയപ്പെട്ട മക്കൾ എവിടെയെങ്കിലുമുണ്ടോ എന്ന് തിരയുമായിരുന്നു. ഒടുവിൽ മൂത്ത മകൾ എവിടെയാണുള്ളതെന്ന് കണ്ടെത്തി. പക്ഷെ അവരുടെ നാട്ടിൽ നിന്ന് യാത്ര ചെയ്യാനുള്ള പ്രയാസം മൂലം കൂടിക്കാഴ്ച അസാധ്യമായി തുടർന്നു. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ, മകൾക്ക് ചികിത്സാർഥം ഇന്ത്യയിലേക്ക് പോകണം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ട്രാൻസിറ്റ്. വിവരം അറിഞ്ഞയുടനെ ഉമ്മ ഒാടിയെത്തി വിവരമറിയിച്ചത് എയർപോർട്ട് സുരക്ഷാ വിഭാഗത്തിൽ. പൊന്നു മകളെ എങ്ങിനെയും ഒന്നു കണ്ടേ തീരൂവെന്നും ഇന്നല്ലെങ്കിൽ ഒരു പക്ഷേ ഇനി ഒരിക്കലും കാണാനാവില്ലെന്നും അധികൃതരെ ബോധിപ്പിച്ചു.
സമാധാനമായിരിക്കാനും അനുവദനീയമായ ഏതു സഹായവും ഉറപ്പാക്കാെമന്നും വാക്കു നൽകി പോർട്ട് അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ താനി, വിമാനത്താവള സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി ബിൻ ലഹീജ്, വിമാനത്താവള സുരക്ഷാ ഡയറക്ടറേറ്റ് ഡെ. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ ദൈലാൻ എന്നിവർ.
മകൾ യാത്ര ചെയ്യുന്ന സമയം കണക്കാക്കി ടെർമിനൽ മൂന്നിലെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി പൊലീസ് സംഘം. ആ യുവതിയെ തിരിച്ചറിയുക എന്നത് ശരിക്കും ദുഷ്കരമായിരുന്നു. കൈവശമുള്ളത് ഏറെ ചെറുപ്രായത്തിലുള്ള ഒരു മങ്ങിയ ചിത്രം മാത്രമായിരുന്നു. മൂന്നു മണിക്കൂർ നടത്തിയ കഠിന ശ്രമങ്ങൾക്കൊടുവിൽ അവരതു സാധ്യമാക്കി. മകളെ കണ്ടെത്തി, ഉമ്മയെ അരികിലെത്തിച്ചു. ലോകത്തെ ഏറ്റവും സുമ്മോഹന സമാഗമത്തിന് അരങ്ങൊരുക്കിയ നിർവൃതിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.