ദുബൈ: സഹപാഠികളുടെ വില്ലത്തരം അതിരുവിട്ടതിൽ മനംനൊന്ത് ജീവനവസാനിപ്പിക്കാൻ ഒരുങ്ങിയ 15കാരിയെ ദുബൈ പൊലീസ് രക്ഷിച്ചു. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അഭ്യന്തര മന്ത്രാലയം ആരംഭിച്ച ഹോട്ട്ലൈൻ മുഖേനയാണ് താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വിദ്യാർഥിനി കരഞ്ഞു പറഞ്ഞത്. വിവരം ദുബൈ പൊലീസിനു കൈമാറിയ ഉടനെ ഒരു സംഘം വിദഗ്ധ ഒാഫീസർമാർ സ്കൂളിലെത്തി കുട്ടിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു.
ഉപദ്രവം സഹിക്കാനാവാതെ നേരത്തേയും സ്വയം ഹത്യ നടത്താൻ താൻ ശ്രമിച്ചിരുന്നുെവന്ന് കുട്ടി വെളിപ്പെടുത്തിയതായി സംഘത്തിലെ വനിതാ^ശിശുക്ഷേമ പ്രവർത്തക റൗദ അൽ റസൂഖി വ്യക്തമാക്കി.കുട്ടിക്ക് വീട്ടിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു. പ്രമേഹ പ്രശ്നങ്ങളുള്ള കുട്ടി ഭക്ഷണം കഴിക്കാൻ വിസമ്മതിക്കവെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് കഴിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. ഇത് അവളെ കൂടുതൽ വാശിക്കാരിയാക്കി മാറ്റി. മകളെ ഉടനെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നൽകാനും സംഘം നിർദേശം നൽകി. ഇൗ വർഷം ഇത്തരം നാലു കേസുകൾ എത്തിയതായി ബാലാവകാശ സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.