ദുബൈ: 140 കിലോമീറ്റർ വേഗതയിൽ പാഞ്ഞ കാറിെൻറ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായി. വൻ അപകടത്തിന് ഇടയാക്കുമായിരുന്ന സംഭവത്തിൽ നിന്ന് ദുബൈ പൊലീസ് വാഹനത്തെയും ഡ്രൈവറെയും രക്ഷിച്ചു. എമിറേറ്റ്സ് റോഡിലൂടെ ഷാർജയിൽ നിന്നും വരികയായിരുന്ന എമിറാത്തിയാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.50നാണ് പൊലീസിന് സന്ദേശം കിട്ടിയത്. ഡ്രൈവറെ ആശ്വസിപ്പിക്കാനാണ് പൊലീസ് സംഘം ആദ്യം ശ്രമിച്ചതെന്ന് പൊലീസ് സീനിയർ ഡയറക്ടർ കേണൽ ഫൈസൽ ഐസ അൽ ഖാസിം പറഞ്ഞു.
ഡ്രൈവറുമായി കമാൻഡ് സെൻററിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. ഇതേസമയം, കൺട്രോൾ സെൻറർ രണ്ട് പട്രോൾ സംഘത്തെ നിയോഗിക്കുകയും റോഡിൽ നിന്നും മറ്റു വാഹനങ്ങളെ മാറ്റി. വാഹനം നിർത്താൻ പൊലീസ് നിരവധി നിർദേശങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പായില്ല. ബാരിക്കേഡിലോ മറ്റോ ഇടിച്ച് വേഗത കുറയ്ക്കാമെന്ന ഡ്രൈവറുടെ നിർദേശം പൊലീസ് തള്ളി. മുന്നിൽ വഴിയൊരുക്കുന്ന പൊലീസ് വാഹനം ശ്രദ്ധിച്ച് പോകാനാണ് ഡ്രൈവർക്ക് നിർദേശം നൽകിയത്. ഒടുവിൽ വാഹനം റോഡരികിൽ നിർത്തിയതോടെയാണ് ആശങ്കകൾ അകന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.