ദുബൈ: പ്രളയപ്പേമാരിയിൽ മുങ്ങി വിറച്ചു നിന്ന കേരളത്തിന് ആശ്വാസം നൽകണമെന്ന് അന്താരാഷ്ട്രതലത്തിൽ ഉയർന്ന ആദ്യ ആഹ്വാനം യു.എ.ഇ ഭരണകൂടത്തിേൻറതായിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടത്തിയ ആഹ്വാനം യു.എ.ഇ സമൂഹത്തിൽ മാത്രമല്ല ലോകത്തിെൻറ പല കോണുകളിലും െഎക്യദാർഢ്യം രൂപപ്പെടുത്തുന്നതിന് സഹായകമായി.
പ്രളയദൃശ്യങ്ങളുൾക്കൊള്ളിച്ച് ദുബൈ മീഡിയാ ഒാഫീസും എമിറേറ്റ്സ് റെഡ്ക്രസൻറും ദുബൈ പൊലീസും പുറത്തിറക്കിയ ചെറു വീഡിയോകൾ ഇവിടുത്തെ സ്വദേശികളും വിദേശികളും ഒരു പോലെ ഷെയർ ചെയ്തു. കേരളം അകപ്പെട്ടിരിക്കുന്ന വിഷമത്തിെൻറ ഗുരുതരാവസ്ഥയും സഹായം എത്തിക്കേണ്ടതിെൻറ ആവശ്യകതയും വിശദമാക്കുന്നതായിരുന്നു ആ ചിത്രങ്ങൾ.
ഇക്കൂട്ടത്തിൽ ദുബൈ പൊലീസ് പുറത്തിറക്കിയ വീഡിയോ കേരളത്തിലും ഏറെ ചർച്ചയായി. ദുബൈ പൊലീസ് വീഡിയോ പുറത്തിറക്കിയത്.ദുബൈ പോലീസിെൻറ സെൻട്രൽ ഓപ്പറേഷൻ റൂമിലെ വലിയ സ്ക്രീനിൽ കേരളത്തിലെ രക്ഷാ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സസൂക്ഷ്മം വീക്ഷിക്കുന്നതും, പ്രളയത്തിൽ അകപ്പെട്ടവരെ ഇന്ത്യൻ നാവികസേന ഹെലികോപ്റ്റർ മാർഗ്ഗം രക്ഷിക്കുന്നതും മറ്റുമാണ് 50 സെക്കൻറ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഉള്ളത്.ലോകത്തെ ഏറ്റവൂം മികച്ച പൊലീസ് സേന കേരളമേ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന പിന്തുണ അറിയിച്ചതു കൊണ്ടു മാത്രമല്ല, അതിൽ പ്രത്യക്ഷപ്പെടുന്ന ഒരു പൊലീസുകാരൻ മലയാളത്തിൽ ഇക്കാര്യം പറയുന്നതു കൂടിയാണ് വീഡിയോ കേരളത്തിൽ വ്യാപക ചർച്ചക്ക് കാരണമായത്. ദുബൈ പൊലീസിെൻറ പച്ച യൂനിഫോം അണിഞ്ഞ് മലയാളത്തിൽ സംസാരിക്കുന്ന അദ്ദേഹം ആരാണ്, അറബിയോ അതോ മലയാളി തന്നെയോ തുടങ്ങിയ സംശയങ്ങളുമായി നൂറുകണക്കിന് വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ് നാട്ടിൽ നിന്ന് ഇവിടെയുള്ള പ്രവാസികളുടെ ഫോണുകളിൽ എത്തിയത്. എന്നാൽ കേേട്ടാളൂ, ആ പച്ച യൂനിഫോം അണിഞ്ഞ് മലയാളം പറഞ്ഞ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് ഒരു പച്ച മലയാളി തന്നെയാണ്. കോഴിക്കോട് കല്ലാച്ചി സ്വദേശിയും മികച്ച കോൽക്കളിക്കാരനുമായ അബ്ദുൽ അസീസ്. ദുബൈ പൊലീസിെൻറ പരിശീലനം ലഭിച്ച ഇദ്ദേഹം മൂന്നു പതിറ്റാണ്ടായി ഇവിടെ ജോലി ചെയ്യുന്നു.
പ്രളയത്തിന് ഏതാനും ദിവസങ്ങൾ മുൻപ് അത്യാവശ്യത്തിന് നാട്ടിൽ പോയ അസീസ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആഹാരവും മറ്റും എത്തിക്കുന്ന ദൗത്യത്തിൽ സജീവമായിരുന്നു. പെരുന്നാളിന് തൊട്ടുമുൻപ് ദുബൈയിൽ തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് മറ്റൊരു ദൗത്യം. ശൈഖ് മുഹമ്മദിെൻറ ആഹ്വാനത്തിെൻറ ചുവടുപിടിച്ച് പ്രളയബാധിതകർക്ക് പിന്തുണ അറിയിച്ച് തയ്യാറാക്കുന്ന വീഡിയോയിൽ മലയാളത്തിൽ സംസാരിച്ച് നാട്ടുകാർക്ക് ധൈര്യം പകരുക എന്ന ദൗത്യം. ‘ദുബൈ പൊലീസ് നിങ്ങളോെടാപ്പമുണ്ട്’ എന്ന ഈ സന്ദേശത്തിലുള്ള ഈ വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
1981-ലാണ് അബ്ദുൽ അസീസ് ദുബൈയിൽ എത്തുന്നത്. 15ാം വയസ്സിൽ. 1983-ൽ ഓഫീസ് അസിസ്റ്റൻറായി ദുബൈ എമിഗ്രേഷനിലായിരുന്നു ആദ്യ ജോലി. അന്നത്തെ ലോക്കൽ പാസ്പോർട്ട് സെക്ഷൻ മേധാവിയായ ആദീഖ് അഹ്മദ് അൽ മറിക്ക് ഏറെ തൃപ്തിയും വാൽസല്യവുമുണ്ടായിരുന്നു അസീസിനോട്. അദ്ദേഹത്തിെൻറ പ്രോത്സാഹനത്തോടെയാണ് അസീസ് ദുബൈ പൊലീസിൽ ജോലിക്ക് കയറുന്നത്.
പരിശീലന ശേഷം എമർജൻസി , ട്രാഫിക് ,രഹസ്യ അന്വേഷണ വിഭാഗങ്ങളിൽ ജോലി ചെയ്ത അസീസ് അസിസ്റ്റൻറ് കമ്മീഷണർ കമ്യൂണിറ്റി ഹാപ്പിനസ് ആൻഡ് സപ്ലൈസ് വിഭാഗത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. തെൻറ മേധാവി മേജർ ജനറൽ മുഹമ്മദ് സയീദ് അൽ മറിയുടെ വലിയ പിന്തുണ ജോലിയിൽ വലിയ ആത്മാവിശ്വാസമാണ് നൽകുന്നതെന്ന് അബ്ദുൾ അസീസ് പറയുന്നു. റംലയാണ് ഭാര്യ, അബ്ദുൽ റാഷിദ്, ഹനസ്, സഊദ്, ഫഹദ്, ഫഹീമ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.