ദുബൈ: അപ്പാർട്ട്മെൻറിെൻറ ബാൽെക്കണിയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യൂറോപ്യൻ വനിതയെ പൊലീസ് രക്ഷിച്ചു. അൽ ബർഷയിൽ ആയിരുന്നു സംഭവം. വിവരമറിഞ്ഞയുടൻ പൊലീസ് സംഘം സംഭവസ്ഥലെത്തത്തി. ഇൗ സമയം ബാൽക്കെണിയിൽ നിന്ന് ചാടാനൊരുങ്ങുകയായിരുന്നു ഇവരെന്ന് അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുൽ റഹ്മാൻ ബിൻ ശാഫിയ പറഞ്ഞു. തന്ത്രപൂർവ്വം ഇവരുടെ അടുത്തെത്തിയ പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. പ്രശ്നങ്ങൾ കേട്ട പൊലീസ് ഉദ്യോഗസ്ഥർ അവ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. കുടുംബപ്രശ്നങ്ങളെത്തുടർന്ന് കടുത്ത മാനസിക പ്രശ്നത്തിലായിരുന്നു ഇവർ. ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ ദുബൈ ഹെൽത്ത് അതോറിറ്റിയും കമ്മ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റിയും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.