നോമ്പു തുറപ്പിക്കാൻ പൊതികളുമായി ദുബൈ പൊലീസ്​ 

ദുബൈ: വീട്ടിലെത്തി നോമ്പ്​ തുറക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാവും. പക്ഷെ അതിന്​ തിരക്കുകൂട്ടി വാഹനമോടിച്ച്​ പോയാൽ ഒരു പക്ഷെ വിപരീതഫലമാവും സംഭവിക്കുക. ബാങ്കുവിളിക്കു​േമ്പാൾ വഴിയിൽ കുടുങ്ങിപ്പോകു​േമാ എന്ന ആശങ്കയാണ്​ ആളുകളെ കത്തിച്ചു വിടാൻ പ്രേരിപ്പിക്കുന്നത്​. മഅ്​രിബ്​ നേരത്ത്​ വഴിയിൽ പെട്ടുപോയാലും പേടിക്കണ്ട, ദുബൈയിലെ പ്രധാന റോഡുകളിലെല്ലാം ദുബൈ പൊലീസ്​ നിയോഗിച്ച സന്നദ്ധപ്രവർത്തകരുണ്ടാവും.

ചുണ്ടിൽ പുഞ്ചിരിയും കയ്യിൽ ഇഫ്​താർ പൊതിയുമായി. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഹ്വാനം ചെയ്​ത സായിദ്​ വർഷാചരണം പ്രമാണിച്ച്​ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ നിർദേശാനുസരണമാണ്​ ദുബൈ പൊലീസ്​ ഇഫ്​താർ ഒരുക്കുന്നത്​. ഹ്യൂമൻ റൈറ്റ്​സ്​ വിഭാഗത്തിനാണ്​ ഇതി​​​െൻറ ചുമതല. യശശരീരനായ ഉബൈദ്​ അൽ ഹീലുവി​​​െൻറ കുടുംബവുമായി സഹകരിച്ച്​ 30000 ഇഫ്​താർ കിറ്റുകളാണ്​ ഇൗ വർഷം നൽകുക. വാഹനയാത്രികർക്ക്​ പുറമെ തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങളിൽ പെട്ടവർക്കും ഭക്ഷണം എത്തിക്കുന്നുണ്ടെന്ന്​ മനുഷ്യാവകാശ വിഭാഗം ഡയറക്​ടർ ​ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ്​ അബ്​ദുല്ല അൽ മുർ പറഞ്ഞു.   

Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.