ദുബൈ: ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങളെ തുടർന്ന് ദുബൈ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്നത് 1200 വാഹനങ്ങൾ. ആധുനിക സാേങ്കതിക വിദ്യ ഉപയോഗിക്കുന്ന ഡിജിറ്റൽ പൂട്ടിട്ടാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതലുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിലോ മറ്റോ കൊണ്ടുപോകുന്നതിന് പകരം കേസിൽപെട്ടവരുടെ വീടിനുമുന്നിലോ അവർക്ക് അനുവദിക്കപ്പെട്ട സ്ഥലത്തോ നിർത്തിയിടുകയാണ് ചെയ്തിരിക്കുന്നത്. നിശ്ചിത കാലത്തേക്ക് വാഹനം ഒാടിക്കരുതെന്ന് നിർദേശിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. വാഹനം ഒാടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജിപിഎസ് ഉപകരണം ഘടിപ്പിച്ചിട്ടുമുണ്ട്.
ഉടമയുടെ വീടിന് സമീപം പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് വാഹനം നിർത്തിയിടണം. അവിടെ നിന്ന് അനക്കിയാൽ പൊലീസിന് വിവരം കിട്ടുമെന്ന് പൊലീസിെൻറ നിർമ്മിതബുദ്ധി വിഭാഗത്തിലെ ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് ബിൻ ഫഹദ് പറഞ്ഞു. ഇത്തരം കേസുകളിൽ കണ്ടുകെട്ടൽ കാലാവധി വീണ്ടും നീളുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിൽ നിർദേശം ലംഘിച്ച സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങൾ മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിയുന്നതിനൊപ്പം പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ നീക്കിെവച്ചയിടങ്ങളിലെ സ്ഥലപരിമിതി മറികടക്കാനും ഇൗ സംവിധാനം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.