തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന്​ ദുബൈ പൊലീസും  ബാങ്കുകളും

ദുബൈ: പ്രമുഖ കമ്പനികളുടെ പേരുപയോഗിച്ച്​ നടത്തുന്ന തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന്​ ദുബൈ ​െപാലീസും ബാങ്കുകളും ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി. സ്​ഥാപനങ്ങളുടെ അധികാര പത്രങ്ങൾ വ്യാജമായി ചമച്ച്​ വിവരങ്ങൾ നേടാനും പണം തട്ടാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. ഒാൺലൈൻ തട്ടിപ്പ്​ നടക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന്​ ദുബൈ പൊലീസി​​​െൻറ ക്രിമിനൽ ഇൻ​വെസ്​റ്റിഗേഷൻ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂറി പറഞ്ഞു. 

ഇത്തരക്കാർക്കെതിരെ പൊലീസ്​ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്​ക്കരണം നടത്തുന്നുമുണ്ട്​. വമ്പൻചില്ലറ വിൽപ്പന സ്​ഥാപനങ്ങളിലെ ഉപഭോക്​താക്കൾക്കളുടെ വിവരം ശേഖരിച്ചുവെക്കുകയും അവർക്ക്​ നറുക്കെടുപ്പിലൂടെ വമ്പർ സമ്മാനമടിച്ചുവെന്ന്​ വിശ്വസിപ്പിക്കുകയാണ്​ ചെയ്യുന്നത്​. പല തവണ തെറ്റാണെന്ന്​ പല തവണ തെളിഞ്ഞിട്ടും ഇപ്പോഴും ഇത്​ സത്യമാണെന്ന്​ വി​ശ്വസിക്കുന്നവർ ഉണ്ടെന്ന്​ അൽ മൻസൂറി പറഞ്ഞു. അക്കൗണ്ട്​ കാർഡിലെ വിവരങ്ങൾ, മൊബൈൽ-ഇൻറർനെറ്റ്​ ബാങ്കിങി​​​െൻറ പാസ്​​േ വർഡുകളും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
വാട്​സ്​ആപ്പ്​ പോലുള്ളവ വഴി കിട്ടുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അൽ മൻസൂറി ആവശ്യപ്പെട്ടു.

Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.