ദുബൈ: മാളിനുള്ളിൽ കടയിലെ ലിഫ്റ്റിൽ കുടുങ്ങിയ നാല് ഇന്ത്യൻ പെൺകുട്ടികളെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. 45 മിനിറ്റോളം ലിഫ്റ്റിനുള്ളിൽ പെട്ട പെൺകുട്ടികളെ രക്ഷിക്കാൻ കടയിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നു. എന്നാൽ വിജയിച്ചില്ല. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. മിനിറ്റുകൾക്കകം സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം ലിഫ്റ്റിനുള്ളിലേക്ക് ആവശ്യമായ ഒാക്സിജൻ ലഭ്യമാക്കി. തുടർന്ന് 20 സെക്കൻറിനകം ലിഫ്റ്റ് തുറന്ന് കുട്ടികളെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ ലഭ്യമാക്കിയെന്ന് ദുബൈ പൊലീസിെൻറ ദുരിത നിവാരണ വിഭാഗം ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് ബുർഗിബ പറഞ്ഞു. മറ്റൊരു സംഭവത്തിൽ ബഹുനിലകെട്ടിടത്തിെൻറ ഒമ്പതാം നിലയിൽ നിന്ന് ഒന്നാം നിലയിലേക്ക് വീണ് കിടന്നയാളെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഭിത്തിയിൽ പ്രേത്യക ഉപകരണങ്ങൾ ഉപയോഗിച്ച് ദ്വാരമുണ്ടാക്കിെക്കാണ്ടിരിക്കുന്നതിനിടെയാണ് 23 വയസുള്ള ഏഷ്യൻ യുവാവ് താഴേക്ക് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സംബന്ധിച്ച് ദുബൈയിലെ സുരക്ഷാഗാർഡുകൾക്ക് വിദഗ്ധ പരിശീലനം നൽകുമെന്ന് ബുർഗിബ പറഞ്ഞു. ഇത് സംബന്ധിച്ച നിർദേശം ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.