ദുബൈ: ദുബൈ പൊലീസ് മൂന്ന് മാസത്തിനിടെ പിടികൂടിയത് 7.4 കിലോ ഹെറോയിൻ. ഇതുമായി ബന്ധപ്പെട്ട് ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വ്യത്യസ്തമായ നാല് സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് ദുബൈ പൊലീസിെൻറ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ഇൗദ് മുഹമ്മദ് ഥാനി ഹരീബ് പറഞ്ഞു. ഷാർജ, അബൂദബി എന്നിവിടങ്ങളിലെ പൊലീസ് സേനകളുടെ സഹകരണത്തോടെയാണ് മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ നടപടി എടുക്കുന്നത്. വിസിറ്റിങ് വിസയിലെത്തി ഷാർജയിലെ അപ്പാർട്ട്മെൻറിൽ താമസിച്ചിരുന്നയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതാണ് ഇതിൽ ആദ്യത്തെ സംഭവം. ബാഗിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഗുളികകൾ വിഴുങ്ങിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ വയറ്റിൽ നിന്ന് ഗുളികകൾ വീണ്ടെടുക്കുകയും ചെയ്തു. ആകെ 1.9 കിലോ തൂക്കം വരുന്ന 242 ഗുളികകളാണ് കണ്ടെടുത്തത്. ഷാർജയിലെ ഹോട്ടൽ അപ്പാർട്ട്മെൻറിൽ നടത്തിയ മറ്റൊരു റെയ്ഡിൽ 1.1കിലോ തൂക്കംവരുന്ന 140 ഹെറോയിൻ ഗുളികകളും കണ്ടെടുത്തു. ഇത് കടത്തിയതിന് പ്രതിഫലമായി നൽകിയ 1500 ദിർഹവും പ്രതിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അൽെഎനിൽ നടത്തിയ മൂന്നാമത്തെ റെയ്ഡിൽ 284 ഹെറോയിൻ ഗുളികകളുമായി രണ്ട് പേരെ പിടികൂടി. പിന്നീട് രണ്ട് കിലോ ഹെറോയിനുമായി മൂന്ന് പേരെക്കൂടി ദുബൈ പൊലീസ് പിടികൂടി. മയക്കുമരുന്ന് കൈവശം വെച്ചതിനും കള്ളക്കടത്ത് നടത്തിയതിനും ഇവർക്കെതിരെ വിചാരണ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.