ദുബൈ: ദുബൈ പൊലീസിെൻറ 18 തരത്തിലുള്ള സേവനങ്ങൾ നേരിട്ട് ലഭിക്കാൻ ഇനി അധിക ഫീസ് നൽകണ്ടിവരും. ഒാൺലൈൻ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി. പൊലീസ് വികസിപ്പിച്ചിരിക്കുന്ന ആപ്പുകൾ വഴിയല്ല ഇൗ സേവനങ്ങൾ ആവശ്യപ്പെടുന്നതെങ്കിൽ 100ദിർഹം അധികമായി നൽകേണ്ടിവരും. നേരത്തെ അഞ്ച് സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമെ ലഭിക്കുമായിരുന്നുള്ളൂ. ഇൗ പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ 13 സേവനങ്ങൾ കൂടി ഒാൺലൈനാക്കിയെന്ന് അധികൃതർ അറിയിച്ചു. രാത്രി ജോലിക്കുള്ള പെർമിറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ഗതാഗത പിഴ അടക്കൽ, ഭവന സുരക്ഷാ പദ്ധതി, ഇ ആക്സിഡൻറ് റിപ്പോർട്ട് എന്നിവയെല്ലാം ഒാൺലൈൻ ആക്കിയവയിൽ ഉൾപ്പെടും. ഇൗ വർഷം അവസാനത്തോടുകൂടി നേരിട്ട് പൊലീസ് സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണം 80 ശതമാനം കുറക്കാൻ ലക്ഷ്യമിട്ടാണ് ഇൗ നടപടികൾ. ഇൗ വർഷം അവസാനത്തോടെ 40 സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമാക്കാനാണ് ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്. ഇ ഗേറ്റ്, സ്മാർട്ട് ആപ്പ്, ബാങ്ക് കിയോസ്ക്, െഎപാഡ് എന്നിവ വഴി സേവനങ്ങൾ ലഭ്യമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.